kklm
ഓൺലൈൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കു നൽകുന്ന വർക്ക് ഷീറ്റുകളുടെയും, സ്കൂളുകൾക്കു വായനക്കാർഡുകളുടെയും വിതരണം എസ്.എസ് .കെ ജില്ല പ്രൊജക്ട് കോഡിനേറ്റർ ഉഷ മാനാട്ട് നിർവഹിക്കുന്നു

കൂത്താട്ടുകുളം: ഓൺലൈൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കു നൽകുന്ന വർക്ക് ഷീറ്റുകളുടെയും, സ്കൂളുകൾക്കു വായനക്കാർഡുകളുടെയും വിതരണം തുടങ്ങി. കൂത്താട്ടുകുളം ബി.ആർ.സി പരിധിയിലെ എൽ.പി.വിഭാഗം സ്കൂളുകൾ വഴിയാണ് കുട്ടികളിലേക്ക് എത്തുക. എസ്.എസ് .കെ ജില്ല പ്രൊജക്ട് കോഡിനേറ്റർ ഉഷ മാനാട്ട്, അദ്ധ്യാപകർക്ക് പഠനസാമഗ്രഹികൾ വിതരണം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ്, എച്ച് എം ഫോറം സെക്രട്ടറി എ.വി.മനോജ്, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി.ട്രെയ്നർമാരായ ഷൈല സേവ്യർ, ഷാജി ജോർജ്, മിനിമോൾ എബ്രാഹം, ഇ.കെ.സിജി, നിധി ജോസ്, എൻ ജയശ്രി എന്നിവർ സംസാരിച്ചു.