
ഫോർട്ടുകൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കമ്പക്കാലിൽ വീട്ടിൽ ആഷിക് നാസറാണ് (30) പിടിയിലായത്. കഴിഞ്ഞ കുറെ നാളുകളായി ഫോർട്ടുകൊച്ചിയിലെ ഒരു ഹോംസ്റ്റേയിൽ താമസിച്ചായിരുന്നു പീഡനം. യുവതിയുടെ സ്വർണം, പണം എന്നിവ യുവാവ് കൈക്കലാക്കി. ഡി.സി.പി ജി. പൂങ്കുഴലിക്ക് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫോർട്ടുകൊച്ചി സി.ഐ മനുരാജ്, എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴയിലെ വാടകവീട്ടിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.