water

കോലഞ്ചേരി: ഇനി ആയിരങ്ങൾ മുടക്കണ്ട. 450 രൂപ നൽകിയാൽ കുടിവെള്ള വീട്ടിലെത്തും. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ജലജീവൻ മിഷൻ യാഥാർത്ഥ്യമായതോടെ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് 90 ശതമാനം സബ്സിഡി നിരക്കിൽ കുടിവെള്ള കണക്ഷൻ ലഭിക്കും. നേരത്തെ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപ ചില പ്ലംബർമാരും അനധികൃത ഏജന്റുമാരും ഈടാക്കിയിരുന്നു. ഇതിനാൽ പലരും കുടിവെള്ള കണക്ഷൻ എടുക്കാൻ പലരും മടിച്ചിരുന്നു. വെറും 10 ശതമാനം മാത്രമേ കുടിവെള്ള കണക്ഷനായി ഉപഭോക്താക്കൾ നൽകേണ്ടതുള്ളു.

ജൽജീവൻ മിഷൻ പദ്ധതി

മൂന്നുവർഷം കൊണ്ട് കേരളത്തിലെ ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്. കേന്ദ്ര സർക്കാർ 45 ശതമാനം,​സംസ്ഥാന സർക്കാർ 30 ശതമാനം,​പഞ്ചായത്ത് 15 ശതമാനം എന്നിങ്ങനെയാണ് സർക്കാർ സബ്സിഡി. ഗ്രാമീണ കുടുംബങ്ങൾക്കുള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ചായിരിക്കും വാട്ടർ കണക്ഷൻ ലഭിക്കുക. സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറി​റ്റിയുടെ പഞ്ചായത്തിന്റെ ചുമതലയുള്ള അസിസ്​റ്റന്റ് എൻജിനീയറെയോ,അതോറി​റ്റി ട്രോൾ ഫ്രീ നമ്പറായ 1916 ലോ ബന്ധപ്പെടണം