കൊച്ചി: സോഷ്യൽ ഇവന്റ്സ് മേഖലയിൽ ഏഷ്യയിലെ ഏറ്റവും വലിയ അംഗീകാരമായ വൗ അവാർഡ്സ് ഏഷ്യയിൽ മൂന്നെണ്ണം റെയിൻ മേക്കർ ഇവന്റ്സ് കരസ്ഥമാക്കി. വിവാഹം, വിനോദം എന്നീ വിഭാഗങ്ങളിലെ ഇവന്റുകൾക്കാണ് രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയത്. തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങ് ഒരുക്കിയതിനാണ് അവാർഡ്. കഴിഞ്ഞ മൂന്നുവർഷമായി വൗ അവാർഡുകൾ റെയിൻമേക്കർ നേടിയിട്ടുണ്ട്.