കൊച്ചി: സ്വപ്ന സുരേഷിന് ജോലി ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തെളിഞ്ഞതോടെ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. തെളിവ് എവിടെയെന്നാണ് ഇത്രയും നാൾ പിണറായി ചോദിച്ചത്. സ്വപ്നയുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. ശിവശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശങ്ങൾ തെളിവായി ഇ.ഡി സമർപ്പിച്ചു. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.