തൃപ്പൂണിത്തുറ: പുതിയ കാർഷിക ബിൽ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർഷകമോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തുകൾ അയച്ചു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് സത്യൻ, ജില്ലാ സെക്രട്ടറി കെ.കെ. മുരളീധരൻ, മണ്ഡലം പ്രസിഡന്റ് എൻ.കെ ശ്രീവത്സൻ, വൈസ് പ്രസിഡന്റ് ബി.വി മോഹനൻ എന്നിവർ പങ്കെടുത്തു.