paul-antony

തൃശൂർ: മുൻ കേരള ചീഫ് സെക്രട്ടറി പോൾ ആന്റണി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡയറക്ടറായി നിയമിതനായി. 1983 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. വ്യവസായങ്ങൾ, കയറ്റുമതി, തുറമുഖങ്ങൾ, വൈദ്യുതി, പൊതുവിതരണം തുടങ്ങിയ കാര്യങ്ങളിൽ പ്രാഗത്ഭ്യമുണ്ട്.

സപ്ലൈകോ എം.ഡി, കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും കെ.എസ്.ഇ.ബി.യുടെയും ചെയർമാൻ, വ്യവസായ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അഡീഷണൽ ചീഫ് സെക്രട്ടറി, വാണിജ്യ നികുതി വകുപ്പിന്റെ കമ്മീഷണർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.