library
ഓൺലൈൻ പഠനം ലൈബ്രറികളിൽ നടത്തുന്നതിനായി ടെലിവിഷൻ വിതരണം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബിബി സെബി ഉദ്ഘാടനം ചെയ്യുന്നു

കാലടി: കെ.എസ്.എഫ്.ഇയും റോജി.എം.ജോൺ എം.എൽ എയുടെ ആസ്തിവികസന ഫണ്ടും വിനിയോഗിച്ച് മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ കൾച്ചറൽ ലൈബ്രറി മലയാറ്റൂർ, എയ്ഞ്ചൽ ലൈബ്രറി നടുവട്ടം, ജോജി മെമ്മോറിയൽ വായനശാല കൊറ്റമം, അക്ഷരാത്മിക സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറി വിശ്വകർമ്മപുരം എന്നി ലൈബ്രറികൾക്ക് ടെലിവിഷൻ നൽകി. പഞ്ചായത്തിൽ വച്ച് കൂടിയ യോഗത്തിൽ പ്രസിഡന്റ് ബിബി സെബി ടെലിവിഷൻ വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിൻ കണ്ടത്തി. കെ.ജെ. പോൾ, വിജി റെജി, സജീവ്ചന്ദ്രൻ, ബിജു കണിയാംകുടി, വി.കെ. ഗോപി, സുകുമാരൻ ചാരാമ്പിള്ളി, പി. ബെന്നി, റിജോ റോക്കി, പി.സി. ബിനു എന്നിവർ പങ്കെടുത്തു.