chandrika
കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രിക ഹരിദാസിനെ ആദരിക്കുന്നു

തൃപ്പൂണിത്തുറ: വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും കാർഷികപ്രതിഭകളെയും ആദരിക്കുന്നതിന്റെ ഭാഗമായി കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രിക ഹരിദാസിനെ ആദരിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ, സെക്രട്ടറി മുരളി കുമ്പളം, മണ്ഡലം പ്രസിഡന്റ് ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.

ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സമിതിഅംഗം, മത്സ്യപ്രവർത്തകസംഘം സംസ്ഥാന സെക്രട്ടറി, വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ഷീര കർഷകയുമാണ്.