കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ വർക്കിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൂവേലി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ് നിർവഹിച്ചു. വാർഡ് മെമ്പർ കെ.സി മാർട്ടിൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ജുനവാസ്, യൂത്ത് കോ ഓർഡിനേറ്റർ ലിന്റോ. പി. ആന്റു, തൊഴിലുറപ്പ് പദ്ധതി എ.ഇ. സിനി, സി.ഡി.എസ് മെമ്പർ മേരി ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു.