കൊച്ചി: ഏറ്റവുമധികം വരുമാനമുള്ള കൊച്ചിൻ കോർപ്പറേഷനെ ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത അവസ്ഥയിലാക്കിയതിന് മേയർ സൗമിനി ജെയിനാണ് ഉത്തരവാദിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആരോപിച്ചു. നഗരസഭയ്ക്ക് മുമ്പിൽ ബി.ജെ.പുി നടത്തിയ നില്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അധികാര ദുർവിനിയോഗവും ധൂർത്തും അഹങ്കാരവും നിറഞ്ഞ ഭരണമാണ് നടത്തുന്നത്. ഇടതുപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണ്. രണ്ടുകൂട്ടരും കൊച്ചി നഗരസഭയെ കാർന്നുതിന്നുന്ന വികസന വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ, കൗൺസിലർ സുധാ ദിലീപ്, ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, മണ്ഡലം കമ്മിറ്റി അംഗം ദിലീപ്കുമാർ, ജില്ലാ കമ്മിറ്റി അംഗം ജീവൻലാൽ തുടങ്ങിയവർ പങ്കെടുത്തു.