 
തൃക്കാക്കര: പട്ടികജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് ആൻഡ് ഡെവലപ്‌മെന്റ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു.
• ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.
• കഴിഞ്ഞ വാർഷിക പരീക്ഷയിൽ കുറഞ്ഞത് സി ഗ്രേഡ് എങ്കിലും വേണം.
• കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്.
• ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, മുൻവർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ വേണം.
• അവസാന തീയതി ഒക്‌ടോബർ 20
• അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻപട്ടികജാതി വികസന ഓഫീസർക്ക് നൽകണം.
• വിവരങ്ങൾക്ക് ഫോൺ: 2422256