അങ്കമാലി: അങ്കമാലി ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ബൈപ്പാസ് ആരംഭിക്കുന്ന കരയാംപറമ്പ് ജംഗ്ഷനിൽ നിന്നാണ് പ്രവൃത്തി തുടങ്ങിയിരിക്കുന്നത്. ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥരും കൺസൾട്ടന്റായ കിറ്റ്‌കൊയുടെ പ്രതിനിധികളുമാണ് അതിർത്തികല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്.