കൊച്ചി: കൊവിഡ് മൂലം സിനിമാമേഖല നിശ്ചലമായ സാഹചര്യത്തിൽ മറ്റ് ബിസനസുകളിലേക്ക് തിരിഞ്ഞ സിനിമാ പ്രവർത്തകരുടെ കൂട്ടത്തിലേക്ക് സംവിധായകൻ ഒമർ ലുലുവും. ഫ്രഷ് ഇറച്ചി, മീൻ, പാലുത്പന്നങ്ങൾ എന്നിവയുടെ വില്പനശാലയായ "കുക്ക് ഫാക്‌ടർ" തിങ്കളാഴ്ച വെണ്ണലയിൽ ആരംഭിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോം ഡെലിവറി ഉണ്ടായിരിക്കും. ദക്ഷിണേന്ത്യ മുഴുവൻ ശാഖകൾ ആരംഭിക്കാനും ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.