കൊച്ചി: അസറ്റ് ഹോംസ് പ്രഭാഷണ പരമ്പരയായ ബിയോണ്ട് സ്‌ക്വയർ ഫീറ്റിന്റെ ഭാഗമായി ആഗോള പാർപ്പിടദിനത്തിൽ നടത്തിവരാറുള്ള പ്രഭാഷണം ഇന്ന് വൈകിട്ട് ആറിന് ഡോ. ശശി തരൂർ എം.പി നടത്തും.

അസറ്റ് ഹോംസിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രഭാഷണം. പരിസ്ഥിതി, ജല, പാർപ്പിടദിനങ്ങളിലായി മൂന്നു പ്രഭാഷണങ്ങളാണ് പരമ്പരയുടെ ഭാഗമായി അസറ്റ് ഹോംസ് സംഘടിപ്പിക്കുന്നത്.