കാലടി : മലയാറ്റൂർ - ഇല്ലിത്തോട് നടന്ന പാറമട സ്ഫോടനത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം സ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടിരിന്നു. സ്ഫോടനം നടന്ന വീടും പൂർണ്ണമായും തകർന്നിരുന്നു .പാറമടയ്ക്ക്മലയാറ്റൂർ പഞ്ചായത്ത് ലൈസൻസ് നൽകി യിരുന്നുവെങ്കിലും പരിധിയിൽ കുടുതൽ സ്ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. അയ്യമ്പുഴ പഞ്ചായത്തിലും, മലയാറ്റൂർ പഞ്ചായത്തിലുമാണ് പാറമടകൾ പ്രവർത്തിക്കുന്നത് . സ്ഫോടനത്തിന് ശേഷം പാറമടകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. എങ്കിലും ഒരു വാഹനം വിജിലൻസ് പിടി കൂടിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് പേരെ കാലടി പൊലീസ് പിടികൂടിയിരുന്നു. സ്ഫോടനം നടന്ന പാറമടയുടെ ലൈസൻസ് ജിയോളജി വകുപ്പ് റദ്ദ് ചെയ്തിരുന്നു .