 
മൂവാറ്റുപുഴ: ജീവനി - സഞ്ജീവിനി കേരള ഫാം ഫ്രഷ് കർഷക വിപണി തുറന്നു. കർഷകരുടെ ഉല്പന്നങ്ങൾ വില്കുന്നതിനും ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറികളും മറ്റും ലഭ്യമാകുന്നതിനുമായി മൂവാറ്റുപുഴയിൽ ആരംഭിച്ച വിപണി എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഉഷാ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ല പഞ്ചായത്ത് മെമ്പർ എൻ.അരുൺ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടാനി തോമസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ ഇ.ഇ സി മാർക്കറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഹൈ-ടെക്ക് മോഡൽ ആഗ്രോ സർവീസ് സെന്റർ അങ്കണത്തിലാണ് വിപണി ആരംഭിച്ചത്. വ്യാഴാഴ്ചകളിലാണ് വിപണി പ്രവർത്തിക്കുന്നത്. ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ കർഷകർ നേരിട്ട് എത്തിക്കുന്ന തനിനാടൻ പഴം- പച്ചക്കറികളാണ് 'ജീവനി - സഞ്ജീവിനി കേരള ഫാം ഫ്രഷ് ' ബ്രാൻഡിൽ നൽകുന്നത്. ബ്ലോക്കിലെ എല്ലാ കൃഷിഭവനുകളുടെ മേൽനോട്ടത്തിലാണ് വിപണി പ്രവർത്തിക്കുന്നത്. പൂർണമായും കർഷകരുടെ നാടൻ പച്ചക്കറികളാണ് സംഭരിക്കുന്നത്. കർഷകർക്ക് നേരിട്ടും എത്തിച്ച് ന്യായവിലയ്ക്ക് വില്പ്ന നടത്തുന്നതിനും വിപണിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.