murali
സി.കെ. മുരളീധരൻ

ആലുവ: കീഴ്മാട് പഞ്ചായത്ത് പട്ടികജാതി പട്ടികവർഗ സഹകരണസംഘം ഭരണസമിതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.എ. അശോകൻ, എം.വി. ആനന്ദൻ, പി.കെ. ഗോപി, സി.കെ. മുരളീധരൻ, എം.കെ. വേലായുധൻ, വിനു പുല്ലാട്ട്, ജിഷ ഷാജി, രമ്യ രാജേഷ്, ഗീത വേലായുധൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കീഴ്മാട് ലോക്കൽ കമ്മിറ്റി അംഗം സി.കെ. മുരളീധരനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.