women
കാഞ്ഞൂരിൽ വനിതാ പരിശീലനകേന്ദ്രം സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി . ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഡിവിഷൻ വനിതാ വികസനഫണ്ട് 13.5 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച വനിതാ പരിശീലനകേന്ദ്രം സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി . ജോസഫൈൻ ഉദ്ഘാടനം ചെയ്തു. പി. ടി. പോൾ അദ്ധ്യക്ഷനായി. എ.എ. സന്തോഷ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹനൻ, വൽസ സേവ്യർ, ടി പി ജോർജ് , ഹണി ഡേവീസ്, കെ.പി. ബിനോയ്, പി.ഐ. നാദിർഷ, വി.എസ് .വർഗീസ്, പി.എച്ച്. നൗഷാദ് , ഹാജറബീവി, എ..എ. അംബിക എന്നിവർ പങ്കെടുത്തു .