road
നവീകരിച്ച കടവും പാട് റോഡ് എൽദോ എബ്രഹാം എം.എൽ.എ ജനങ്ങൾക്ക് സഞ്ചാരത്തിനായി തുറന്നു കൊടുക്കുന്നു

മൂവാറ്റുപുഴ: കടവും പാട് റോഡ് നവീകരിച്ച് സഞ്ചാര യോഗ്യമാക്കി . എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപയും മൂവാറ്റുപുഴ നഗരസഭയുടെ വാർഷിക ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയും കൂടി 10ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നര കി.മീ ദൂരം വരുന്ന റോഡ് നവീകരിച്ചത്. ദീർഘകാലമായ സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡിന്റെ 1200 മീറ്റർ ദൂരം ടാറിംഗും, 300 മീറ്റർ ദൂരം ടൈൽ വിരിച്ചുമാണ് റോഡ് സഞ്ചാര യോഗ്യമാക്കിയത്.ഇതോടെ ദിവസവും നൂറ് കണക്കിനാളുകൾ യാത്ര ചെയ്യുന്ന റോഡിന്റെ ശോച്യാവസ്ഥക്കാണ് പരിഹാരമായത്. നവീകരിച്ച റോഡ് എൽദോ എബ്രഹാം എം.എൽ.എ തുറന്നു കൊടുത്തു.നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.