nda
നഗരസഭയുടെ നിർമ്മാണത്തിൽ അഴിമതിയുംഅശാസ്ത്രീയതയും ആരോപിച്ച് എൻ.ഡി.എയുടെ നേതൃത്യത്തിൽ നടന്ന ധർണ്ണ സമീർ ശ്രീകുമാർ ഉൽഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരസഭ ചൂരക്കാട് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതിയും അശാസ്ത്രീയതയുമാരോപിച്ച് എൻ.ഡി.എ തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ചെയർമാൻ സമീർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സി.കെ ദിലീപ്, എ.എസ്. പ്രതാപൻ, പി.കെ. പീതാംബരൻ, സാം പുന്നയ്ക്കൽ, എസ്.ജെ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഇതിനെതിരെ നിയമപരമായി പോരാട്ടം തുടരുമെന്ന് ബി ജെ.പി മണ്ഡലം പ്രസിഡൻ്റ്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ പറഞ്ഞു.