കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ പത്താം വാർഡിൽ തോട്ടുങ്കമല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ​റ്റി.ഡി ബിനു അദ്ധ്യക്ഷനായി. വികസന കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഐ.വി ഷാജി, പഞ്ചായത്തംഗം ഗീത നാരായണൻ,​ടി.ഡി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.റോഡിന് റീ ബിൽഡ് കേരള പദ്ധതി പ്രകാരം 48 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചത്.