കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാനായി കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം എം.ജി കോളേജ് പ്രൊഫ. ഡോ. നെടുമ്പന അനിലിനെയും വീണ്ടും തിരഞ്ഞെടുത്തു. എം.എസ്. ഗണേശനാണ് ട്രഷറർ. ഓൺലൈനിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയാണ് സംഘടനയുടെ രക്ഷാധികാരി.