bl
കൂവപ്പടി ബ്ലോക്ക് ഓഫീസും പരിസരവും അണുനശീകരണം നടത്തുന്നു.

കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 2 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും 4 ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. ഇദ്ദേഹവുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 30 ലധികം പേർ ഉണ്ടെന്നാണ് നിഗമനം. ബുധനാഴ്ച നടന്ന പരിശോധനയിലാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ച വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസും പരിസരവും അണുനശീകരണം നടത്തി.