citu
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ പട്ടിമറ്റം സെക്ഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തുന്നു

പട്ടിമറ്റം: കേന്ദ്ര സർക്കാരിന്റെ വൈദ്യുത സ്വകാര്യവത്ക്കരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വിന്റെ ആഭിമുഖ്യത്തിൽ പട്ടിമറ്റം സെക്ഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. എം.ജി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ബെന്നി കുര്യാക്കോസ് അദ്ധ്യക്ഷനായി. വിമൽ, എൽസ്.കെ ജോർജ്, പി.ബി ബൈജു, വിനോദ് സോമൻ, കെ.എൻ രാജൻ, സോമൻ, കുഞ്ഞുമുഹമ്മദ്, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.