പറവൂർ: ഗ്രാമം ഹരിതാഭം പച്ചക്കറി കൃഷിവികസന പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ് കൃഷി ചെയ്യുന്നത്. 250 യൂണിറ്റുകൾക്ക് ജൈവവളം, കുമ്മായം, പച്ചക്കറി തൈകൾ, വിത്ത് പാക്കറ്റ്, കൂലിച്ചെലവ് എന്നിവയും 45 വനിതാ ഗ്രൂപ്പുകൾക്ക് വളം, പച്ചക്കറി തൈകൾ എന്നിവയും കൂലിയും സബ്സിഡി നിരക്കിൽ ലഭിക്കും.