മൂവാറ്റുപുഴ: കേന്ദ്ര ജല ശക്തി മന്ത്രാലയവുമായി ചേർന്ന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ആവോലി പഞ്ചായത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം എൽ .എ അദ്ധ്യക്ഷത വഹിച്ചു.അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ .വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, മദ്ധ്യമേഖല ചീഫ് എഞ്ചിനീയർ എം.ശ്രീകുമാർ ,സൂപ്രണ്ടിംഗ് എൻജിനീയർ കെ.കെ.അനിൽകുമാർ, ഹരികൃഷ്ണൻ എം , ജോസ് എം.പി എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഒരു കുടിവെള്ള കണക്ഷന് ആകെ ചെലവിന്റെ 10% മാത്രമാണ് ഗുണഭോക്താവിന് വിഹിതമായി നൽകേണ്ടി വരുന്നുള്ളു. 2020-21-ൽ 21 ലക്ഷം വീടുകളിൽ കണക്ഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൊതു ടാപ്പുകൾ ഇല്ലാതാകും.എസ്. സി., എസ്.റ്റി വിഭാഗക്കാർക്ക് മുൻഗണന നൽകും. ലക്ഷം വീടുകളിലും, ഉയർന്ന പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിക്ക് വർദ്ധിത പ്രാധാധ്യമാണുള്ളത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024- ഓടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി.