കൊച്ചി: കുടുംബശ്രീയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അനുഭവങ്ങൾ വിവരിക്കുന്ന 'പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ' എന്ന പുസ്തകം എം. സ്വരാജ് എം.എൽ.എ പ്രകാശിപ്പിച്ചു. എം.എൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ ടെലിവിഷൻ താരം സ്‌നേഹ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി. കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ 19 സംസ്ഥാനങ്ങളിലും ലക്ഷദീപിലും പ്രവർത്തിച്ച 13 പേരാണ് അവരുടെ അനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്. ഉമ അഭിലാഷ്, ബിനു ആനമങ്ങാട്, പി.എ പീറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.