വൈപ്പിൻ : ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയിൽ നിന്നും 5.71 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ഞാറക്കൽ വലിയവട്ടം ദ്വീപിലെ റോഡ് , പാലം , കലുങ്കുകൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ ഇന്ന് നിർവഹിക്കും. രാവിലെ 10ന് ഞാറക്കൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് അങ്കണത്തിൽ നടത്തുന്ന ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായിരിക്കും.
ചടങ്ങിൽ എക്‌സി. എൻജിനിയർ എ സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര, ജിഡ ടൗൺ പ്ലാനർ ആർ. പ്രദീപ്, റോസ് മേരി ലോറൻസ്, ഡെയ്‌സി തോമസ്, മണി സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും.
വലിയവട്ടം ദ്വീപിൽ ചെളിയും മണ്ണും വെട്ടികയറ്റിയ ദുർഘടമായ വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അനന്തമായ ടൂറിസം സാദ്ധ്യതകളുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് യഥാർത്ഥ്യമായിരിക്കുന്നത്.