വൈപ്പിൻ : കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (എഫ്.എൽ.ടി.സി) ഞാറക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര ഉദ്ഘാടനം ചെയ്തു. അമ്പത് കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജമായിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ലാലു, അംഗങ്ങളായ കൊച്ചുറാണി ജേക്കബ്, സാജു മേനാച്ചേരി, മണി സുരേന്ദ്രൻ, പി.പി. ഗാന്ധി, കെ.ബി. ഗോപാലകൃഷ്ണൻ, ലൈമി ദാസ്, കെ.പി. സുനിൽദത്ത് തുടങ്ങിയവർ പങ്കെടുത്തു.