പെരുമ്പാവൂർ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ (കെ.ഇ.ഇ.സി - ഐ.എൻ.ടി.യു.സി) പെരുമ്പാവൂർ ഡിവിഷൻ ഭാരവാഹികളെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര നോമിനേറ്റ് ചെയ്തു. ഗൂഗിൾ മീറ്റ് വഴി നടന്ന യോഗത്തിൽ ജില്ലാ വർക്കിം പ്രസിഡന്റ് റോഷൻ തോമസ്, ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കളമശ്ശേരി, മീഡിയ കൺവീനർ പ്രതീപ് നാകത്ത് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി എം.സി ദിനേശ് കുമാർ (പ്രസിഡന്റ്), വി.എം അലി അറയ്ക്കപ്പടി (ജന.സെക്രട്ടറി), കെ.ജി പ്രമോദ് (വൈസ് പ്രസിഡന്റ്), പി.ഐ അബ്ദുൽ കരീം, എ.കെ പരീത്കുഞ്ഞ് (ജോ.സെക്രട്ടറിമാർ), ഡോ. ഗിരി ശേഖരൻ (ട്രഷറർ), സി.സി സന്തോഷ്, സി.കെ അയ്യപ്പൻകുട്ടി, എം.ബി ഗിരീഷ് കുമാർ, റ്റി.പി ബേബി, സുനിൽ കുമാർ, ശുക്കൂർ കിഴക്കമ്പലം (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.