chira
മഴുവന്നൂർ പഞ്ചായത്തിലെ നവീകരിച്ച മാമലത്ത് ചിറ ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു


കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ നവീകരിച്ച മാമലത്ത് ചിറ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എൻ സുദർശനൻ അദ്ധ്യക്ഷനായി.എം.എസ് ശങ്കരൻകുട്ടി വാര്യർ, കെ.ഐ ജോസഫ്, എൻ.കെ അനിൽകുമാർ, ഇ.എസ് സുരേഷ്‌കുമാർ, സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു .ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.