കോലഞ്ചേരി: മുൻ മന്ത്റിയും കെ.പി.സി.സി വൈസ് പ്രസിഡന്റും, ഡി.സി.സി പ്രസിഡന്റുമായിരുന്ന പോൾ പി. മാണിയുടെ അനുസ്മരണ സമ്മേളനം നടത്തി. തിരുവാണിയൂർ മണ്ഡലം പ്രസിഡന്റ് വിജു പാലാൽ അദ്ധ്യക്ഷനായി.പുത്തൻകുരിശ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി.സാജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ ഇ.എം പൗലോസ്, കെ. എൻ മോഹനൻ, ബിജു.വി ജോൺ, ബിനു കുര്യാക്കോസ്, പോൾസൺ പീറ്റർ, ലിസി അലക്‌സ് എന്നിവർ സംസാരിച്ചു.