മൂവാറ്റുപുഴ: മാസ്ക്കില്ലാതെ യാത്ര, വനിത പൊലീസിനു നേരെ കൈയ്യേറ്റം പ്രതിക്കായി അന്വേഷണം ഊർജ്ജിതം.മൂവാറ്റുപുഴ ടൗണിൽ വച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. പരിശോധനക്കിടയിൽ മാസ്ക് ധരിക്കാതെ ബൈക്കിലെത്തിയ ആളോട് പേരും വിലാസവും തിരക്കിയ സമയത്ത് പിങ്ക് പൊലീസിനോട് അസഭ്യം പറയുകയും കൈയേ​റ്റം ചെയ്യാൻ ശ്രമികുകയും ചെയ്ത യുവാവിനെതിരെയാണ് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തത്. മൂവാ​റ്റുപുഴ മാർക്ക​റ്റ് ജംഗ്ഷനിൽ ഒരു കടയിൽ മുന്നിലാണ് സംഭവം. കൂടുതൽ പൊലീസ് എത്തുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.