ആലുവ: ആലുവ മാർക്കറ്റിൽ ആറുപേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിയായി. ഇതേതുടർന്ന് മാർക്കറ്റ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവിഭാഗം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. പൊലീസും സമാനമായ അഭിപ്രായക്കാരാണ്.

മാർക്കറ്റിൽ നിന്നും ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പറഞ്ഞു. മൂന്ന് ചുമട്ടുതൊഴിലാളികൾ, രണ്ട് വ്യാപാരികൾ, ഒരു ചായക്കടക്കാരൻ എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരുടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കൊവിഡ് ബാധിതരാണ്.