മൂവാറ്റുപുഴ: കഴിഞ്ഞ ഒരാഴ്ചകൊണ്ട് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 452 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 6 മാസക്കാലം നടത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നെങ്കിലും സെപ്തംബർ 1 മുതൽ 8 വരെയുള്ള ഒരാഴ്ചകൊണ്ട് പായിപ്ര പഞ്ചായത്തിൽ 372-ൽ നിന്ന് 524ലേക്കും, നഗരസഭ പരിധിയിൽ 174 ൽ നിന്ന് 272 ലേക്കും ഉയർന്നത് അത്യന്തം അപകടകരമാണ്. വാളകത്ത് 44 ൽ നിന്ന് 68 ആയും, 29 രോഗികൾ ഉണ്ടായിരുന്ന മഞ്ഞള്ളൂർ 63 പേരിലേക്കും എത്തി.പൈങ്ങോട്ടുരിൽ 13,ആവോലി 29, ആരക്കുഴ4, പാലക്കുഴ 6, കല്ലൂർക്കാട് 9, പോത്താനിക്കാട് 12, ആയവന 25 പേരിലും പുതുതായി രോഗം സ്ഥിതീകരിച്ചു.
നിയോജക മണ്ഡത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ആലോചനയിലാണെന്ന് എം.എൽ.എ അറിയിച്ചു.
നാളിതുവരെ മൂവാറ്റുപുഴയിൽ1426 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.892 പേർക്ക് രോഗം സുഖപ്പെട്ടു.534 ആളുകൾ വിവിധ ആശുപത്രിയിലും, ,പ്രാഥമിക ചികിത്സ കേന്ദ്രത്തിലും, വീടുകളിലുമായി ചികിത്സയിലുണ്ട്.
നിലവിൽ 13 വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും 2 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളുമാണ്.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ വിമുഖത കാണിക്കരുതെന്നും സ്വയം നിയന്ത്രണങ്ങൾക്ക് ഓരോരുത്തരും നേതൃത്വം വഹിക്കണമെന്നും എൽദോ എബ്രഹാം എം.എൽ.എ.അറിയിച്ചു.