swapna

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ളസ്വർണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മുഖ്യപ്രതി സ്വപ്‌ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒക്ടോബർ 13ന് വിധി പറയാൻ മാറ്റി.

കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. ഇതേ സംഭവത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണം നടക്കുകയാണെന്നും ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനും അഡി. സോളിസിറ്റർ ജനറലുമായ എസ്..വി. രാജു വാദിച്ചു. വീഡിയോ കോൺഫറൻസിംഗ് മുഖേന വാദംകേട്ട ഹർജിയിൽ ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്‌ണൻ, ആന്ധ്രയിൽ നിന്നുള്ള സ്പെഷ്യൽ കോൺസൽ ഫഹദ് ഹുസൈൻ എന്നിവരും ഹാജരായി.