dr-soman
എസ്.എൻ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എം.എൻ. സോമനെ ആലുവ ശ്രീനാരായണ ക്ളബ് ഭാരവാഹികൾ വീട്ടിലെത്തി ആദരിക്കുന്നു

ആലുവ: തുടർച്ചയായി നാലാംവട്ടവും എസ്.എൻ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എം.എൻ. സോമനെ ആലുവ ശ്രീനാരായണ ക്ളബ് ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.എസ്. അരുൺ, ക്ളബ് വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ട്രഷറർ കെ.ആർ. ബൈജു എന്നിവർ പങ്കെടുത്തു.