
കൊച്ചി: മലയാള സിനിമകളും നാടകവും കഥാപ്രസംഗവും ഉൾപ്പെടെ കലാരൂപങ്ങൾ ആസ്വദിക്കാവുന്ന ഒ.ടി.ടി (ഓവർ ദി ടോപ്) പ്ലാറ്റ്ഫോം ഒരുങ്ങുന്നു. നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ നേതൃത്വത്തിലാണ് ജനുവരി ഒന്നിന് വി. നെക്സ്റ്റ് എന്ന പേരിൽ ഒ.ടി.ടി തുടക്കം കുറിക്കുക.
മൊബൈൽ ആപ്പ്, വെബ് സൈറ്റ്, ആൻഡ്രോയ്ഡ് ടി.വി എന്നിവയിൽ ലഭ്യമാകും. മലയാള സിനിമകൾ, നാടകമുൾപ്പെടെ വിനോദ വിജ്ഞാന പരിപാടികൾ ലഭ്യമാക്കുമെന്ന് റോഡ് ട്രിപ്പ് ഇന്നവേഷൻസ് ലിമിറ്റഡ് ചെയർമാൻ ഇടവേള ബാബു, സി.ഇ.ഒ പ്രകാശ് സി. മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോഗോ പ്രകാശനം നടൻ മധു നിർവഹിച്ചു.