അങ്കമാലി: മൂക്കന്നൂർ തുറവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലെ കാളാർകുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ.1957 കാലഘട്ടത്തിൽ നിർമ്മിച്ച പാലത്തിന്റെ ഇരുവശത്തുമുള്ള ഭിത്തികളാണ് തകർത്തിരിക്കുന്നത്. മൂക്കന്നൂർ പഞ്ചായത്തിലെ ആറാം വാർഡിലെ ഈ പാലത്തിലൂടെ നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും ഉൾപ്പെടെ അമിതഭാരവാഹനങ്ങൾ കടന്ന് പോകുന്ന പാലമാണിത്.പ്രളയ കാലത്ത് പാലത്തിന്റെ ഒരു വശം ഭാഗികമായി തകർന്നിരുന്നു.63 വർഷം മുൻപ് സുർക്കി ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടത്തിയിട്ടുള്ളത്. പാലത്തിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് വാർഡംഗം കെ.വി ബിനീഷ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.