കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെയും, കൗൺസിൽ ഹാളിന്റെയും ഉദ്ഘാടനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.കെ.പി വിശാഖ്, ടി.കെ പോൾ, സോഫി ഐസക്ക്, സെക്രട്ടറി സി.മണികണ്ഠൻ എന്നിവർ സംസാരിച്ചു. വാർഷീക പദ്ധതിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.