അങ്കമാലി:ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകർ മന്ത്രി രാംവിലാസ് പാസ്വാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. എഫ്.സി.ഐ ജീവനക്കാർക്ക് പെൻഷൻ, പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ആനുകൂല്യങ്ങൾ , ശമ്പള പരിഷ്‌കരണം , കൊവിഡ് മഹാമാരി പിടിപെട്ട് മരണപ്പെട്ടാൽ ആശ്രിതർക്ക് ജോലി, ഇൻഷ്വറൻസ് പരിരക്ഷ എന്നീ അനൂകൂല്യങ്ങൾ അനുവദിക്കുന്നതിൽ മന്ത്രി വഹിച്ച പങ്ക് വലുതാണ്. ജീവനക്കാരോടും ട്രേഡ് യൂണിയൻ പ്രവർത്തകരോടും അദ്ദേഹം കാണിച്ചിരുന്ന സ്‌നേഹവും പരിഗണയും എന്നും എടുത്തുപറയാവുന്നതാണന്ന് എഫ്.സി.ഐ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിബിൻ വർഗീസ് പറഞ്ഞു.