അങ്കമാലി:അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2020- 2021 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണം പ്രോജക്ടിലേക്ക് ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിൽ താമസിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും അംഗീകരിച്ച VIII-ാം ക്ലാസ മുതൽ മുകളിലേക്ക് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ 2020 ഒക്ടോബർ 16 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അങ്കമാലി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.