കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറി ബാലവേദി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നേഹ ബേബി ആറങ്കാവ്, പത്താം ക്ലാസ് വിദ്യാർത്ഥി കെ.എസ്. അഖിൽ കോതമംഗലം എന്നിവർ എല്ലാ പോയിന്റുകളും നേടി വിജയികളായി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് ലൈബ്രറി പ്രസിഡന്റ് പി.തമ്പാൻ, സെക്രട്ടറി കെ.ജെ. അഖിൽ എന്നിവർ അറിയിച്ചു.