തോപ്പുംപടി: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഐക്യകർഷകസംഘം മട്ടാഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ആർ.എസ്.പി ജില്ലാ കമ്മറ്റിഅംഗം കെ.ബി. സലാം ഉദ്ഘാടനം ചെയ്തു. കെ.ബി. ജബാർ അദ്ധ്യക്ഷത വഹിച്ചു. എസ്. സുമേഷ്, എം. അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു. ഫോർട്ടുകൊച്ചി പോസ്റ്റ് ഓഫീസ്, തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു.