കൊച്ചി: ലോക മാനസികാര്യോഗ്യ ദിനത്തിന്റെ ഭാഗമായി എഫ്.എൽ.ടി.സികളിലും ആശുപത്രികളിലും കഴിയുന്ന കൊവിഡ് രോഗബാധിതർക്കായി മാനസികാരോഗ്യ വിഭാഗത്തിന്റെ വെബിനാർ ഇന്ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് കാലത്തെ മാനസികാരോഗ്യവും ആത്മഹത്യാപ്രതിരോധവും എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ കളക്ടർ എസ്. സുഹാസ് മുഖ്യാതിഥിയാകും. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ.സൗമ്യരാജ് നേതൃത്വം നൽകും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സവിത എന്നിവർ സംസാരിക്കും.