accident
കുഴിയിൽവീണ് അപകടത്തിൽ പെട്ട ലോറി

മൂവാറ്റുപുഴ: തടി ലോറി കുഴിയിൽ വീണു ഗതാഗതം സ്തംഭിച്ചു.ഇ.ഇ.സി മാർക്കറ്റ് റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തടി കയറ്റിവന്ന മിനിലോറിയുടെ പിൻചക്രം റോഡിനു സൈഡിലുള്ള കുഴിയിൽ വീണതോടെ ലോറി താണു പോകുകയായിരുന്നു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു.മാസങ്ങൾക്ക് മുമ്പ് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി കോൺക്രീറ്റ് ചെയ്ത ഉറപ്പക്കാതെ വെറുതെ മണ്ണിട്ടു മൂടുകയായിരുന്നു. ഇതിനു ശേഷം മഴയത്ത് കുഴിയിൽ വെള്ളം നിറയാൻ തുടങ്ങി. ഇതോടെ അപകടം പതിവ് സംഭവമായി. അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരസമതിയുൾപ്പടെ നിരവധി സംഘടനകൾ പ്രതിഷേധിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല .നഗരത്തിൽ പലയിടങ്ങളിലും പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.ഇ ഇ സി മാർക്കറ്റ് പ്രദേശം സന്ധ്യ മയങ്ങിയാൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതും അപകടത്തിന് കാരണമാകുന്നുണ്ട് . കൊടും വളവും ,വെളിച്ച ക്കുറവും മൂലം അപകടം പതിയിരിക്കുന്ന മേഖല കൂടിയാണ് ഇവിടം മാറിയിട്ടുണ്ട്.