കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ സെക്യൂരിറ്റി ഏജൻസികളുടെ സംഘടനയായ കെ.പി.എസ്.പി.എ (കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ് അസോസിയേഷൻ) മുഴുവൻ അംഗങ്ങൾക്കും 25 ലക്ഷം രൂപയുടെ വീതം സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. അപകടമരണമുണ്ടായാലോ ഭാഗികമായി ചലനശേഷി നഷ്‌ടപ്പെട്ടാലോ ഈ തുക ലഭിക്കും. അപകടത്തിൽപെട്ട് ചികിത്സയിലിരിക്കുന്ന കാലത്തോളം ആഴ്ചയിൽ അയ്യായിരം രൂപയുടെ ധനസഹായവും നൽകും. റോഡപകടത്തിൽ പെട്ടാൽ അഞ്ചുലക്ഷം രൂപയ്ക്കും മറ്റ് അപകടത്തിൽപ്പെട്ടാൽ രണ്ടുലക്ഷം രൂപയ്ക്ക് വരെയും സൗജന്യ ചികിത്സയ്ക്ക് അർഹത ഉണ്ടായിരിക്കും.ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാ ജീവനക്കാർക്ക് കാലോചിതമായ പരിശീലനവും ഉപകരണങ്ങളിൽ പ്രായോഗിക അറിവും നൽകുന്നതിനായി കൂടുതൽ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു