മൂവാറ്റുപുഴ: സഷമയുടെ കോർഡിയൽ അന്ധത മുക്തഭാരത് അഭിയാൻ പദ്ധതിയിലേക്ക് ഭാരതീയ അഭിഭാഷക പരിഷത്ത് മൂവാറ്റുപുഴ യൂണിറ്റ് നടത്തുന്ന നേത്രദാനസമ്മതപത്ര സമാഹരണത്തിന് തുടക്കമായി. മൂവാറ്റുപുഴ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ.ജി. സുരേഷ് മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് അഡ്വ.എൻ.എൻ. ഇളയതിന് സമ്മത പത്രം കൈമാറി സമാഹരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അഡ്വ.സി.വി. സാബു, അഡ്വ.മിസറുമ്മ ഹസ്സൻ, അഡ്വ.മുരളി മനോഹർ എന്നിവർ പങ്കെടുത്തു.