credai

കൊച്ചി: ക്രെഡായ് ക്‌ളീൻസിറ്റി മൂവ്മെന്റ് നിർമ്മിച്ച കാക്കനാട് കളക്ടറേറ്റ് പരിസരത്തെ 'ക്‌ളീൻ ടോയ്ലെറ്റ്' നവീകരിച്ച് ഉപയോഗയോഗ്യമാക്കി. കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ക്‌ളീൻ സിറ്റി മൂവ്മെന്റ് പ്രസിഡന്റ് ഡോ. നജീബ് സക്കറിയ, സെക്രട്ടറി എം.വി. ആന്റണി, എക്‌സിക്യുട്ടീവ് ഡയറക്ടർ ഡി. രവീന്ദ്രൻ, ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് എന്നിവർ പങ്കെടുത്തു. ടോയ്ലെറ്റ് പത്ത് വർഷമായി ക്രെഡായ് ക്‌ളീൻ സിറ്റി മൂവ്മെന്റാണ് പരിപാലിച്ചിരുന്നത്.